
ആകാശനീലിമ
Dr. sreeraj Reghurajan
프롬프트
ആകാശനീലിമയിൽ ആരോ മറന്നുവെച്ച പാടാത്ത പാട്ടുകളായ് പ്രണയം മറന്നുപോയി... കാണാതെ കാണുമ്പോഴും മിണ്ടാതെ മിണ്ടുമ്പോഴും പറയാതെ പോയ വാക്കായ് പ്രണയം ഒരു വിങ്ങലായ്... ഇനിയൊന്നു കാണുവാനായ് മനസ്സിൽ കുരുന്നു മോഹം അണയാതെ കത്തുമ്പോഴും പ്രിയേ, നീ അകലെയായി... കാത്തിരിക്കുന്നിന്നു ഞാൻ ഒരു നോക്കു കാണുവാനായ് ഹൃദയം പറഞ്ഞിടുന്നു നിന്നെയെന്തിഷ്ടമെന്ന് ... നിഴലായി കൂടെയുണ്ടായ് നാം നടന്ന വീഥികളിൽ ഓർമ്മയായ് പൂത്തുലഞ്ഞു നീ മാത്രം അകലെയായ്... മഴയായ് പെയ്ത രാത്രി നിന്നോർമ്മ തൻ നിഴലിൽ നനയാതെ പോയതെന്തേ പ്രിയേ നീ പോയതെന്തേ ഒരിക്കൽ നിൻ വരവിനായി പ്രതീക്ഷ തൻ തീരങ്ങളിൽ കണ്ണുകൾ കാത്തിരിപ്പായ് നീ വരുമെന്ന വഴിയിലേക്കായി... പറയാതെ പോയ വാക്കുകൾ പിരിയാതെ നിന്ന മോഹങ്ങൾ നെഞ്ചിലൊളിപ്പിച്ചുവെച്ച പ്രണയത്തിൻ നൊമ്പരങ്ങൾ... ആകാശനീലിമയിൽ ആരോ മറന്നുവെച്ച പാടാത്ത പാട്ടുകളായ് പ്രണയം മറന്നുപോയി... കാണാതെ കാണുമ്പോഴും മിണ്ടാതെ മിണ്ടുമ്പോഴും പറയാതെ പോയ വാക്കായ് പ്രണയം ഒരു വിങ്ങലായ്... ആകാശനീലിമയിൽ... ആരോ മറന്നുവെച്ച... പാടാത്ത പാട്ടുകളായ്... നമ്മൾ പിരിഞ്ഞുപോയി...